Thursday, July 16, 2015

MOST URGENT 

പാഠപുസ്തകങ്ങള്‍ ഹബില്‍നിന്നും സ്വീകരിച്ചു വിതരണം നടത്തണം 


ഈ വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍ 18/7/2015 ന് മുമ്പ്‌ ടെക്സ്റ്റ്‌ ബുക്ക്‌ ഹബ് (GUPS KANATHUR) ല്‍ എത്തുമെന്ന് അറിയിപ്പ് ലഭിച്ചു. ആവശ്യമായ പാഠപുസ്തകങ്ങള്‍ എല്ലാ സൊസൈറ്റി സെക്രെട്ടറിമാരും 19/7/2015 ന് ഹബ്ബില്‍നിന്നും നേരിട്ട് സ്വീകരിക്കണം. 20/7/2015 ന് പാഠപുസ്തകങ്ങള്‍ ആവശ്യമുള്ള മുഴുവന്‍ സ്കൂളുകള്‍ക്കും വിതരണം ചെയ്യുകയും അവ അന്നുതന്നെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ലഭിച്ചു എന്ന് പ്രധാനാദ്ധ്യാപകര്‍ ഉറപ്പുവരുത്തി വിവരം 20/7/2015 ന് വൈകുന്നേരം 3 മണിക്ക് മുമ്പായി ഈ ഓഫീസിലെ സെക്ഷന്‍ ക്ലാര്‍ക്ക് ശ്രീ.മിഥുന്‍.ജി.ആര്‍ ന്‍റെ മൊബൈല്‍ നമ്പര്‍ (9446617626) ലോ ഈ ഓഫീസിലെ ലാന്‍ഡ്‌ ലൈന്‍ നമ്പറിലോ അറിയിക്കണം. ഈ വിഷയത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ എല്ലാ പ്രധാനാദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്‍കുന്നു. ഇതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ് എന്ന് കണ്ണൂര്‍ DDE അറിയിച്ചു. 

No comments:

Post a Comment