ദുരന്തനിവാരണം
മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി ഏറ്റെടുത്തു നടത്തണം
ഈ വര്‍ഷത്തെ കാലവര്‍ഷം ശക്തിപ്രാപിച്ചു. കാലവര്‍ഷത്തോടനുബന്ധിച്ച് ഉണ്ടാവുന്ന ശക്തമായ കാറ്റിലും മഴയിലും അപകടകരമായി വളര്‍ന്നുനില്‍ക്കുന്ന മരങ്ങള്‍ വീണ് വിലപ്പെട്ട ജീവനും സ്വത്തിനും നാശമുണ്ടാകുന്നതായ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ സ്കൂള്‍ അധികൃതരും മറ്റ് പൊതു അധികാരികളും അടിയന്തിരമായി ഏറ്റെടുത്തു നടത്തേണ്ട പ്രവത്തനങ്ങള്‍ സംബന്ധിച്ച് കണ്ണൂര്‍ ജില്ലാ കലക്റ്റര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ജില്ലാ കലക്റ്ററുടെ നിര്‍ദേശങ്ങള്‍ അടിയന്തിരമായി നടപ്പില്‍വരുത്തുന്നതിനു എല്ലാ പധനാദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്‍കുന്നു. ഇതുസംബന്ധിച്ചുള്ള ജില്ലാ കലക്റ്ററുടെ ഉത്തരവ് ചുവടെ.
No comments:
Post a Comment