തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഏഴ് ആപ്ലിക്കേഷനുകള്‍ ഉദ്ഘാടനം ചെയ്തു |
ഡിജിറ്റല്‍ ഇന്ത്യാ വാരത്തോടനുബന്ധിച്ച് തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഏഴ് ഇ-ഗവേണന്‍സ് സംരംഭങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഡയറക്ട് ബനഫിറ്റ് ട്രാന്‍സ്ഫര്‍, ജനന-മരണ-വിവാഹറജിസ്‌ട്രേഷനുകളുടെ കംപ്യൂട്ടര്‍വത്ക്കരണം, വസ്തു നികുതി ഡിജിറ്റലൈസേഷന്‍, സഹായ സ്‌കൂള്‍ മാനേജ്‌മെന്റ് സിസ്റ്റം, സമന്വയ ആപ്ലിക്കേഷന്‍, സുരേഖ, സമഗ്ര ആപ്ലിക്കേഷനുകള്‍ എന്നിവയാണ് ആരംഭിച്ചത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള ഗവണ്‍മെന്റ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം വിലയിരുത്തുന്നതിനായി വികസിപ്പിച്ചിട്ടുള്ള സങ്കേതമാണ് സഹായ സ്‌കൂള്‍ മാനേജ്‌മെന്റ് സിസ്റ്റം. ഇതു നടപ്പാക്കുന്ന സ്‌കൂളുകളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ കേന്ദ്രീകൃതമായി സൂക്ഷിക്കുകയും വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കുകയും ചെയ്യും. വിദ്യാര്‍ത്ഥികളുട ദൈനംദിന ഹാജര്‍ രേഖപ്പെടുത്തുകയുംഹാജരാകാത്തവരുടെ വിവരങ്ങള്‍ രക്ഷകര്‍ത്താക്കളുടെ മൊബൈല്‍ ഫോണുകളിലേക്ക് എസ്.എം.എസ്. സംവിധാനം വഴി അയക്കും. പരീക്ഷകളുടെയും മറ്റു പ്രവര്‍ത്തനങ്ങളുടെയും വിവരങ്ങളും പ്രോഗ്രസ് റിപ്പോര്‍ട്ടുകളും എസ്.എം.എസ്. വഴിയും ഇ-മെയില്‍ വഴിയും രക്ഷാകര്‍ത്താക്കളില്‍ എത്തിക്കുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
കൂടുതല്‍ അറിയാം .........
|
Monday, July 6, 2015
Subscribe to:
Post Comments (Atom)
No comments:
Post a Comment