ഡിജിറ്റല്‍ എക്‌സ്‌പോ തുടങ്ങി
ദ്വിദിനപ്രദര്‍ശനം വിദ്യാര്‍ഥികളെ കാണിക്കണം

കണ്ണൂര്‍ കലക്ടറേറ്റില്‍ നടക്കുന്ന ഡിജിറ്റല്‍ എക്‌സ്‌പോ ഉദ്ഘാടനം ചെയ്യാനെത്തിയ ഡി.ജി.പി. ദിനേന്ദ്ര കശ്യപ് സ്റ്റാളുകള്‍ കാണുന്നു.
കണ്ണൂര്‍: ഡിജിറ്റല്‍ ഇന്ത്യാ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം, നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍, അക്ഷയ, ഐ.ടി. സെല്‍ എന്നിവ ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഡിജിറ്റല്‍ എക്‌സ്‌പോ ദ്വിദിനപ്രദര്‍ശനം തുടങ്ങി. കളക്ടറേറ്റില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ രാവിലെ 10-ന് കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി. ദിനേന്ദ്ര കശ്യപ് ഉദ്ഘാടനം ചെയ്തു. റവന്യൂവകുപ്പിന്റെ വിവിധ ഓണ്‍ലൈന്‍ സേവനങ്ങള്‍ പരിചയപ്പെടുത്തുന്ന സ്റ്റാള്‍, നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സേവനങ്ങള്‍ സംബന്ധിച്ച പ്രദര്‍ശനം, അക്ഷയയുടെ ആധാര്‍, ഡിജിറ്റല്‍ ലോക്കര്‍, ഭക്ഷ്യസുരക്ഷ എന്നിവ രജിസ്റ്റര്‍ ചെയ്യാനുള്ള അവസരം, അക്ഷയ ബാങ്ക് കിയോസ്‌ക് പ്രവര്‍ത്തനരീതി എന്നിവ പ്രദര്‍ശനത്തിലുണ്ടാകും. സ്പാര്‍ക്ക്, ഇ-പ്രൊക്യൂര്‍മെന്റ് എന്നിവയുടെ ഹെല്‍പ്ഡസ്‌കും മലബാര്‍ കാന്‍സര്‍ സെന്റര്‍, കണ്ണൂര്‍ ഗവ. എന്‍ജിനീയറിങ് കോളേജ്, തലശ്ശേരി സഹകരണ എന്‍ജിനീയറിങ് കോളേജ്, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍, സി-ഡിറ്റ്, സ്റ്റേറ്റ് ബാങ്ക്, ബി.എസ്.എന്‍.എല്‍., വിവിധ ഐ.ടി. സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ സ്റ്റാളുകളുമുണ്ടാകും. പ്രദര്‍ശനം കാണാന്‍ വിദ്യാര്‍ഥള്‍ക്കും അധ്യാപകര്‍ക്കും പൊതുജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും അവസരമുണ്ടാകുമെന്ന് കളക്ടര്‍ പി.ബാലകിരണ്‍ അറിയിച്ചു. ദ്വിദിനപ്രദര്‍ശനം വിദ്യാര്‍ത്ഥികളെ കാണിക്കുന്നതിന് പ്രധാനാദ്ധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കുന്നു.
No comments:
Post a Comment