ഫോട്ടോ പതിച്ച ഇലക്ട്രോണിക് വോട്ടിങ് യന്ത്രവുമായി സ്‌കൂള്‍ തിരഞ്ഞെടുപ്പ്
പിലാത്തറ: നൂതനരീതിയിലുള്ള ലീഡര്‍ തിരഞ്ഞെടുപ്പുമായി പ്രൈമറി സ്‌കൂള്‍. പുറച്ചേരി ഗവ. യു.പി. സ്‌കൂളിലാണ് ഫോട്ടോ പതിച്ച ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ച് വോട്ടെടുപ്പ് നടന്നത്.
പത്രിക സമര്‍പ്പണം, പത്രിക പിന്‍വലിക്കല്‍, പ്രചാരണം തുടങ്ങി പൊതു തിരഞ്ഞെടുപ്പുകളിലെ എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് തിരഞ്ഞെടുപ്പ് നടത്തിയത്.
രക്ഷിതാവായ പി.കെ.ജിജയാണ് പ്രോഗ്രാം തയ്യാറാക്കിയത്. ഐ.വി.അബ്ദുള്‍ അഫീല, ഒ.കെ.സാവിത്രി, പി.രമേശന്‍ എന്നിവര്‍ നേതൃത്വംനല്കി.
No comments:
Post a Comment