മുഴത്തടം യു.പി. സ്‌കൂളില്‍ 'മധുരം മലയാളം'
കണ്ണൂര്‍: താണ മുഴത്തടം യു.പി. സ്‌കൂളില്‍ മാതൃഭൂമിയുടെ 'മധുരം മലയാളം' പദ്ധതി തുടങ്ങി. കണ്ണൂരിലെ പത്ര-പരസ്യ ഏജന്‍സിയായ ടി.കെ.സി. അഡ്വര്‍ടൈസിങ് കമ്പനിയാണ് പദ്ധതി നടപ്പാക്കുന്നത്. ടി.കെ.സി. മാനേജിങ് ഡയറക്ടറും പെരിങ്ങാടി റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റും കെ.എ.ത്രിയുടെ സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായ ടി.കെ.സി. അഹമ്മദ് സ്‌കൂള്‍ ലീഡര്‍ വി.വി.ശ്രേയക്ക് മാതൃഭൂമി നല്‍കി ഉദ്ഘാടനം ചെയ്തു. മാതൃഭൂമി അസി. സെയില്‍സ് ഓര്‍ഗനൈസര്‍ ടി.രജിത്ത് പദ്ധതി വിശദീകരിച്ചു. ടി.െക.സി. മാനേജര്‍ മനോഹരന്‍, എ.കെ.സുരേന്ദ്രന്‍, എം.വിനോദന്‍ എന്നിവര്‍ സംസാരിച്ചു. പ്രഥമാധ്യാപകന്‍ പി.എം.അംബുജാക്ഷന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം.സതീശന്‍ നന്ദിയും പറഞ്ഞു.
No comments:
Post a Comment